block-
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ

തൃക്കാക്കര : ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന ചേരാനെല്ലൂർ, എളങ്കുന്നപ്പുഴ, കടമക്കുടി, മുളവുകാട് പഞ്ചായത്തുകളിൽമഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്.
കുടിവെള്ളം സംരക്ഷിക്കുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും ജൈവമാലിന്യങ്ങളുടെ നിർമാർജനത്തിനുള്ള കമ്പോസ്റ്റുപിറ്റുകളുടെ ഉപയോഗം എന്നിവ സംബന്ധിച്ചും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സർവ്വെ നടത്തി. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത ചട്ടം പാലിക്കുന്നതിനും ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിനും പ്രോത്സാഹനം നൽകുന്നതിനും ബോധവത്ക്കരണ സെമിനാറും വസംഘടിപ്പിച്ചു.

.ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ ഫെറിയിലെ പൊതു നിരത്തുകളിലെ മാലിന്യം നീക്കം ചെയ്തു. ഈ പ്രദേശങ്ങളിൽ നിന്നും 3 ടണിലധികം അജൈവമാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫ് ലേക്ക് മാറ്റി.

കച്ചേരിപ്പടി, ഇടയക്കുന്നം എന്നിവിടങ്ങളിലായി നാല് ടൺ മാലിന്യങ്ങൾ ശേഖരിച്ച് എം.സി.എഫ് കേന്ദ്രത്തിലേക്ക് മാറ്റി. ആശാ വർക്കർമാരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും ജലസ്രോതസുകളിൽ ക്ലോറിനേഷനും നടത്തി.


എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ മാലിപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിലെ ആശുപത്രിയും പരിസരവും ശുചീകരിച്ചു. മൂന്ന് ടൺ മാലിന്യമാണ് ഇവിടെ നിന്നും ശേഖരിച്ചത് . ഇതിന് പുറമെ യുവജന സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ശുചീകരണ സന്ദേശം നൽകികൊണ്ട് ബൈക്ക് റാലിയും സംഘടിപ്പിച്ചു. ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് ഭവന സന്ദർശനംനടത്തി​.ഗവൺമെന്റ് സ്‌കൂളും പരിസരവും അംഗൻവാടികളും ശുചിയാക്കി .

മുളവുകാട് ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി​. കാനകൾ വൃത്തിയാക്കി​ . ഹരിത കേരള മിഷനുമായി ചേർന്ന് പഞ്ചായത്തിലെ കുളങ്ങൾ ശുചീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കിണറുകളിൽ ക്ലോറിനേഷൻ നടത്തി​ ഹോട്ടലുകളിൽ പരിശോധന നടത്തി​. മഹിളാപ്രധാൻ ഏജൻറുമാരുടെ നേതൃത്വത്തിൽ ബ്ലോക്കിന്റെ പരിധിയിലൂടെ കടന്നുപോകുന്ന ദേശീയ പാതയുടെ ഇരുവശങ്ങളും ശുചിയാക്കി.