കാലടി: അയ്യമ്പുഴ- കണിമംഗലം പ്രദേശത്ത് പാറമടയിൽ നടത്തിയ സ്ഫോടനത്തിൽ പരിസരത്തെ ദേവാലയത്തിനും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാവിലെയുണ്ടായസ്ഫോടനത്തിൽ കണിമംഗലം മാർട്ടിൻ ഡി പോറസ് പള്ളിയിലെ അൾത്താരയിൽ സ്ഥാപിച്ചിരുന്ന ക്രിസ്തുരൂപം താഴെ വീണു .. വിശ്വാസികൾ പള്ളിയിൽ എത്തിയപ്പോഴാണ് തകർന്ന രൂപങ്ങൾ കണ്ടത്. പരിസരത്തെ മുപ്പതോളം വരുന്ന വീടുകൾക്ക് ചിന്നലുണ്ടായി. ജനവാസ മേഖലയിൽ നിന്ന് ഏകദേശം 300 മീറ്റർ മാത്രം ദൂരപരിധിയിലാണ് ഈ സ്ഫോടനങ്ങൾ നടത്തുന്നത്. അനധികൃതമായി നടത്തുന്ന രണ്ട് പാറമടകളിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. . പ്രദേശത്തെ വീടുകളിൽ രൂക്ഷമായ ജലക്ഷാമംനേരിടുന്നതായി പരിസരവാസികൾ പറഞ്ഞു. അനധികൃതമായി നടക്കുന്ന പാറമടകളിൽ നിന്നാണ് വെളുപ്പിന് അത്യുഗ്ര ശേഷിയുള്ള സ്ഫോടനങ്ങൾ നടക്കുന്നത്.

ഇതിന് വനംവകുപ്പ് അധികൃതരും ജിയോളജി വകുപ്പ് അധികൃതരും മൗനാനുവാദം നൽകുന്നതായി പരാതിയുണ്ട്. ആഴ്ചകൾക്ക് മുൻപ് കണ്ണിമംഗലം പ്രദേശത്ത് നിന്നും അനധികൃതമായി സൂക്ഷിച്ച ജലാറ്റിൻ സ്റ്റിക്കുകളും, ഗ്രനേഡുകളും പൊലിസ് കണ്ടെത്തിയിരുന്നു.