കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലെ മേക്കാലടി - പനയാലി ഭാഗത്ത് പണിയുന്ന പകൽ വീടിന്റെ നിർമ്മാണം നിർത്തിവെക്കാൻ ബാംബു ഹാൻഡി ക്രാഫ്റ്റ് ,ആർട്ടിസാൻ ഇൻഡസ്റ്റീരിയൽ കോ-ഓപ്പറേറ്റിവ് സൊസൈറ്റി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച പരാതി ജില്ലാ കളക്ടർ, തഹസിൽദാർ ,ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ്, തുടങ്ങിയവർക്ക് നൽകി. കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന്റെ കൈവശവകാശം തങ്ങളുടെതാണെന്ന അവകാശവുമായിട്ടാണ് സൊസൈറ്റി രംഗത്ത് എത്തിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ,15 ലക്ഷം രൂപ ചിലവിൽ കെട്ടിടത്തിന്റെ സ്ടെക്ചർ പണി പൂർത്തികരിച്ച സാഹചര്യത്തിലാണ് പരാതി.എന്നാൽ സ്ഥലം പൂർണമായി പഞ്ചായത്തിന് അധികാരപ്പെട്ട വസ്തുവാണെന്ന് വൈസ്.പ്രസിഡന്റ് വാലസ് പോൾ പറഞ്ഞു. കെട്ടിടം നിർമ്മാണത്തിനിടെ വസ്തുവിൽ നിന്ന രണ്ട് തേക്ക് മരം അനുമതിയില്ലാതെ മുറിച്ചത് വിവാദമായിരുന്നു. ഈ തേക്കുകൾ വനം വകുപ്പ് അധികൃതർ ഒന്നര ലക്ഷത്തോളം രൂപയാണ് മതിപ്പ് വിലയിട്ടത്. എന്നാൽ യാതൊരു മാനദണ്ഡവും പാലിക്കാതെ തേക്ക് മരം 30,000 രൂപയ്ക്ക് ലേലം ചെയ്ത്
വിൽക്കാനായിരുന്ന പഞ്ചായത്ത് അധികൃതരുടെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു. പകൽ വീടും, അംഗനവാടിയുമാണ് കെട്ടിടത്തിൽ തുടങ്ങാൻ പദ്ധതിയിട്ടിരുന്നത്.