കൊച്ചി: അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന ഹ്രസ്വകാല കോഴ്‌സുകൾ ഇൻഡോ ജപ്പാൻ സെന്റർ ഫോർ എക്‌സലൻസ് കളമശേരി കിൻഫ്ര പാർക്കിലെ നിപ്പൺ കേരള സെന്ററിൽ ആരംഭിക്കുന്നു. എൻജിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
ഓരോ മാസം വീതം ദൈഘ്യമുള്ള മൂന്ന് കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ജാപ്പനീസ് മാനേജ്‌മെന്റ് ആൻഡ് പ്രൊഡക്ഷൻ സിസ്റ്റംസ് (ജൂൺ 4 മുതൽ), സോഫ്റ്റ് സ്‌കിൽ ഡെവലപ്‌മെന്റ് (ജൂലായ് 1 മുതൽ), ക്ലാസ് റൂം ടു കോർപ്പറേറ്റ് വർക്ക് പ്ലേസ് (ആഗസ്റ്റ് 1 മുതൽ) എന്നിവയിലാണ് പരിശീലനം. ദിവസവും രാവിലെ 10 മുതൽ ഒന്നു വരെയാണ് ക്ളാസുകൾ. വിവരങ്ങൾക്ക് : 9895771778. asannipponkerala@gmail.com.