മൂവാറ്റുപുഴ:പണ്ടപ്പിള്ളി നാഷണൽ ലെെബ്രറിയുടെ നേതൃത്വത്തിലുള്ള ബാലവേദി വാർഷികം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് ലെെബ്രറി ഹാളിൽ നടക്കും. താലൂക്ക് ലെെബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ അനൂജ സജീവന് കാഷ് അവാർഡും മെമന്റോയും നൽകി ആദരിക്കും. വാർഡ് മെമ്പർ സി.എച്ച്. ജോർജ്, എ. പി. രാഘവൻ, പി.സി. ജോണി എന്നിവർ സംസാരിക്കും. വാർഷികത്തിന് മുന്നോടിയായി നാളെ (ശനി) രാവിലെ മുതൽ ബാലവേദി കുട്ടികളുടെ കലാകായിക മത്സരങ്ങൾ ആരംഭിക്കുമെന്ന് ലെെബ്രറി സെക്രട്ടറി അറിയിച്ചു.