കൊച്ചി: കെ പ്രഭാകരൻ സ്മാരക സൊസൈറ്റി ഏർപ്പെടുത്തിയ കെ. പ്രഭാകരൻ സ്മാരക പുരസ്കാരം മധുസൂദനന് ഡോ. സെബാസ്റ്റ്യൻ പോൾ സമ്മാനിച്ചു. എറണാകുളം വൈ.എം.സി.എയിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് പി .എൽ സാജൻ അദ്ധ്യക്ഷനായി. സി .പി .ജീവൻ കെ .പ്രഭാകരൻ അനുസ്മരണപ്രഭാഷണം നടത്തി. മീരാ വേലായുധൻ, പി. എ. കുമാരൻ, സി .ബി വേണുഗോപാൽ, സിന്ധു സജി, സജി എന്നിവർ സംസാരിച്ചു.