കൊച്ചി: കേരള വാട്ടർ അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനീയർ ബാബു തോമസ് വിരമിച്ചു. 1986 ൽ ദേവികുളം സെക്ഷനിൽ അസിസ്റ്റന്റ് എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളം, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അടൂർ ആനന്ദപ്പള്ളി പന്നിവിഴ സ്വദേശിയാണ്.