മൂവാറ്റുപുഴ: പ്രളയ ദുരന്തത്തിൽപ്പെട്ടതും നിർദ്ധനരും നിരാലംബരായവരുമായവർക്കുമായി ആൾ കേരള പെെനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനം അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ നിർവഹിച്ചു. മഞ്ഞള്ളൂർ ഗ്രാമ പ‌ഞ്ചായത്ത് ഒന്നാം വാർഡിൽ താമസിക്കുന്ന വിധവയായ ഷീല ബിനുവിനാണ് വീട് നിർമ്മിച്ചു നൽകിയത്. വാഴക്കുളം സെന്റ് ജോർജ് ഫെറോന പള്ളി അസി. വികാരി ഫാ. സജി പാറേക്കാട്ടേൽ, പെെനാപ്പിൾ മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ്, വെെസ് പ്രസിഡന്റ് ജിമ്മി തോമസ്, ട്രഷറർ ജോസ് മോനിപ്പിള്ളിൽ, ഷെെജി ജോസഫ്, ജയ്സൺ ജോസ്, ജോസ് തോമസ്, മാത്യു ജോസഫ്, ജോസ് ജെ. കുന്നത്ത്, ഷെെലജ മണി എന്നിവർ സംസാരിച്ചു.