കൊച്ചി : ഭർതൃഹരിയുടെ നീതിശതകം സംബന്ധിച്ച് ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) ജൂൺ ഒന്നിന് സെമിനാർ സംഘടിപ്പിക്കും. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സെമിനാർ ഉദ്ഘാടനം ചെയ്യും.

ഇൻസ പ്രസിഡന്റ് ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് സിറിയക് ജോസഫ് പ്രത്യേക പ്രഭാഷണം നടത്തും. നീതിശതകം പരിഭാഷപ്പെടുത്തിയ രാജഗോപാൽ കരപ്പേട്ടയെ ആദരിക്കും. നിയുക്ത എം.പി. ഹൈബി ഈഡൻ, അഡ്വ. സുനിൽ ജേക്കബ് ജോസ്, സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി ഡോ.ടി.എൻ. വിശ്വംഭരൻ എന്നിവർ ആശംസകൾ നേരും. ഇൻസ സെക്രട്ടറി ജനറൽ ഡോ.ടി.പി. ശങ്കരൻകുട്ടി നായർ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. പി.ജെ. ജോസഫ് നന്ദിയും പറയും.

11.30 ന് ആരംഭിക്കുന്ന ചർച്ച കലാമണ്ഡലം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. വള്ളത്തോൾ വിദ്യാപീഠത്തിലെ ഡോ. ചാത്തനാട്ട് അച്യുതനുണ്ണി മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി. മോഹനൻ, മലയാളം സർവകലാശാലയിലെ പ്രൊഫ.സി. ഗണേഷ്, കാലടി ശൃംഗേരി മഠത്തിലെ പ്രൊഫ. എ. സുബ്രഹ്മണ്യ അയ്യർ, തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ പ്രൊഫ.കെ.സി. സുശീല എന്നിവർ പ്രസംഗിക്കും. സമാപന ചടങ്ങൽ ഇൻസ വൈസ് പ്രസിഡന്റ് ശ്രീകുമാരി രാമചന്ദ്രൻ, സെക്രട്ടറി ചാന്ദിനി ജയരാജ് എന്നിവർ സംസാരിക്കും.

നീതിനിർവഹണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതിയായതിനാലാണ് നീതിശതകത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ഇൻസ ഭാരവാഹികളായ ഡോ.ടി.പി. ശങ്കരൻകുട്ടി നായർ, പ്രൊഫ.പി.ജെ. ജോസഫ്, ശ്രീകുമാരി രാമചന്ദ്രൻ, രവീന്ദ്രനാഥ് വള്ളത്തോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.