joy-alukkas-veedu
ജോയ് ആലുക്കാസ് ഫൗണ്ടേഷൻ താണിക്കപറമ്പിൽ സലിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ : പ്രളയത്തിൽ വീട് നശിച്ച കുഞ്ഞിത്തൈ താണിക്കപറമ്പിൽ സലിക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. 250 വീടുകളാണ് ആലൂക്കാസ് ഗ്രൂപ്പ് പ്രളയബാധിതരുടെ പുനരധിവാസത്തിനായി അഞ്ച് ലക്ഷം രൂപ ചെലവിൽ 500 ചതുരശ്ര അടി വിസ്തീണ്ണമുള്ള വീടാണ് പണിത് നൽകിയത്. ജോയ് ആലൂക്കാസ് ഫൗണ്ടേഷൻ ചീഫ് കോഡിനേറ്റർ പി.പി. ജോസ്, പഞ്ചായത്ത് അംഗം അനിൽ ഏലിയാസ്. വാർഡ് വികസന സമിതി ചെയർമാൻ കെ.കെ. ബേബി, പി.എസ്. രഞ്ജിത്ത് , വർഗ്ഗീസ് മാണിയാറ, എറണാകുളം ബ്രാഞ്ച് മാനേജർ എ.കെ. ഷെമീർ തുടങ്ങിയവർ പങ്കെടുത്തു.