പറവൂർ : തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷൻ പറവൂർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ദേവസ്വം ജീവനക്കാരുടെ കുടുംബസംഗമവും വെൽഫെയർ സൊസൈറ്റിയുടെ വാർഷികവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ജയശങ്കർ അധ്യക്ഷത വഹിച്ചു. പെൻഷൻ ഫണ്ട് വിതരണം ബോർഡ് മെമ്പർ അഡ്വ.എൻ. വിജയകുമാറും വിദ്യാഭ്യാസ പുരസ്ക്കാരവിതരണം ബോർഡ് മെമ്പർ കെ.പി.ശങ്കരദാസും നിർവഹിച്ചു. സീനിയർ കലാകാരനെ സി.പി.എം.ഏരിയ സെക്രട്ടറി ടി. ആർ. ബോസും സീനിയർ ജീവനക്കാരനെയും ശാന്തിക്കാരനെയും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.വാസുദേവൻ നമ്പൂതിരിയും ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ. ഷാജി ശർമ്മ, പി.ഡി. ഉദയൻ, ചേന്ദമംഗലം രഘു, ജി.എസ്. ബൈജു, ജെ.വി. ബാബു, വി.കെ. ഷാജി, ആനയറ ചന്ദ്രൻ, കെ.കെ. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.