വൈപ്പിൻ: കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട ബി.ജെ.പിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കാതിരുന്ന മുഴുവൻ വോട്ടർമാരെയും എൽ.ഡി.എഫ് അഭിവാദ്യം ചെയ്യുതായി നിയമസഭയിൽ നടത്തിയ ചർച്ചാവേളയിൽ എസ്.ശർമ്മ എം.എൽ.എ പറഞ്ഞു. പൊതുഭരണ വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചക്കിടയിലാണ് തിരഞ്ഞെടുപ്പ് വിധി എൽ.ഡി.എഫ് വിരുദ്ധമല്ല, ബി.ജെ.പി വിരുദ്ധ വികാരമാണ് ഉണ്ടാക്കിയതെന്നും തിരഞ്ഞെടുപ്പ്‌വിധി തലകുനിച്ച് അംഗീകരിക്കുന്നതായും ശർമ്മ പ്രസ്താവിച്ചത്.
ബി.ജെ.പിയെ അകറ്റി നിർത്തണമെന്ന് എല്ലാവരും ആഗ്രഹിച്ചു. അങ്ങനെയെങ്കിൽ കോഗ്രസ്സിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കും. ഇത്തരത്തിൽ ബി.ജെ.പിയെഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോഗ്രസ്സിന് ജനം വോട്ടുചെയ്തത്. ഇത് സ്വാഭാവികമായും എൽ.ഡി.എഫിന് ദോഷകരമായി മാറി. ജനം എൽ.ഡി.എഫിന് എതിരാണെന്ന രീതിയിൽചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തിൽ ഏറ്റവും വലിയ അസംബന്ധവും വാദഗതിയാണ്.
ബി.ജെ.പിക്കെതിരെയുള്ള പ്രചാരണത്തിൽ എൽ.ഡി.എഫ് വിതച്ചതിന്റെ വിളവെടുത്തത് യു.ഡി.എഫ് ആണ്.
വിശ്വാസികൾക്കെതിരല്ല, വിശ്വാസ സംരക്ഷണത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ചവരാണ് കമ്യൂണിസ്റ്റുകളെന്ന് പാലിയം സമര രക്തസാക്ഷിയായ എ.ജി.വേലായുധനെ ഉദ്ധരിച്ചുകൊണ്ട് ശർമ്മ പറഞ്ഞു. ശബരിമല വിഷയത്തിൽകോടതി ഉത്തരവുപാലിക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുക മാത്രമാണ് സർക്കാർ ചെയ്തത്.