sos
എടത്തല എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജിൻെറ ആഭിമുഖ്യത്തിൽ 'ഒരു കുട്ടിയും തനിച്ചായിക്കൂടാ' എന്ന പേരിലുള്ള കാമ്പയിൻ ചലച്ചിത്ര താരം പൃഥിരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടത്തല എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജിൻെറ ആഭിമുഖ്യത്തിൽ 'ഒരു കുട്ടിയും തനിച്ചായിക്കൂടാ' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ക്യാമ്പയിൻ ചലച്ചിത്ര താരം പൃഥിരാജ് ഉദ്ഘാടനം ചെയ്തു. ബാലപീഡനത്തിനെതിരെ പ്രതിജ്ഞയും പൃഥിരാജ് എടുത്തു. കുട്ടികൾക്കെതിരെയുള്ള എല്ലാവിധ അക്രമങ്ങളും വേണ്ടപ്പെട്ട അധികാരികളെ അറിയിക്കുക, വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകുക, സുരക്ഷിതമായ ബാല്യം ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യളാണ് പ്രചരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ദേശീയ തലത്തിൽ നടത്തുന്ന പ്രചരണ പരിപാടികൾക്ക് ചലച്ചിത്ര താരങ്ങളായ കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ, സായാ ഡേവിഡ്, കോട്ടയം നസീർ എന്നിവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.