കോതമംഗലം: സി.ഐ.ടി.യു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യൂ ടവറിൽ ശുചീകരണ പ്രവർത്തനം നടത്തി. രാവിലെ നഗരത്തിൽ പതാക ഉയർത്തിയതിന് ശേഷം നടന്ന ശുചീകരണ പ്രവർത്തനം യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.എ. ജോയി, പി.എം.. മുഹമ്മദാലി, പി.പി. മൈതീൻഷാ, സി.പി .എസ് ബാലൻ, ജോഷി അറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.