kalasakkottu
ആലുവ ലിറ്റിൽ ഫ്ലവർ സോഷ്യൽ സെന്ററിന്റെയും കീഴ്മാട് പഞ്ചായത്തിലെ അംഗൻവാടികളുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കലാശകൊട്ട്' വേനലവധി ക്യാമ്പിൽ നിന്നുള്ള ദൃശ്യം

ആലുവ: ആലുവ ലിറ്റിൽ ഫ്‌ളവർ സോഷ്യൽ സെൻററിൻറെയും കീഴ്മാട് പഞ്ചായത്തിലെ അംഗൻവാടികളുടേയും ആഭിമുഖ്യത്തിൽ 'കലാശകൊട്ട്' എന്ന പേരിൽ വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു. പത്താം ക്ലാസ് വരെയുള്ള 40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ലിറ്റിൽ ഫ്‌ളവർ സോഷ്യൽ സെൻറർ ഡയറക്ടർ ഫാ. ലിൻറോ തകരപ്പിള്ളിൽ, പ്രോഗ്രാം കോർഡിനേറ്റർ തോമസ് ആൻറണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഫാ. തോമസ്, ഫാ. ജിബിൻ, അംഗവൻവാടി ടീച്ചർ മഞ്ജു എന്നിവർ ക്യാമ്പിൽ ക്ലാസ്സുകൾ നയിച്ചു.