അങ്കമാലി: സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതിയുടെ പ്രോജക്റ്റിൽ നിന്നും വിരമിക്കുന്ന പി. എസ്. ഇന്ദിര, അഡീഷണൽ പ്രോജക്റ്റിലെ ഓഫീസർ പി. എം. ശ്യാമള എന്നിവർക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ്‌നൽകി. അങ്കമാലി സി. എസ്. എ. ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബ്ലോക് പഞ്ചായത്ത്പ്രസിഡന്റ് പി. ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം. എൽ. എ. ഉപഹാരങ്ങൾ സമ്മാനിച്ചു. നഗരസഭ അദ്ധ്യക്ഷ എം. എ. ഗ്രേസി മുഖ്യാതിഥിയായിരുന്നു.