അങ്കമാലി : മൂക്കന്നൂർ വിജ്ഞാന മിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ പ്രതിവാര സംവാദം ഇന്ന് വൈകീട്ട് 6ന് മർച്ചന്റ്‌സ് അസ്സോസിയേഷൻ ഹാളിൽ നടക്കും. പൊതുതെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ എന്നതാണ് ഇത്തവണത്തെ സംവാദ വിഷയം. രാഷ്ട്രീയ നിരീക്ഷൻ ഷാജു മാടശ്ശേരി പ്രബന്ധം അവതരിപ്പിക്കും.
കോൺഗ്രസ്സ് (ഐ) മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ ഉദ്ഘാടനം ചെയ്യും. കർഷക മോർച്ച ജില്ലാസെക്രട്ടറി സി. എം. ബിജു അദ്ധ്യക്ഷത വഹിക്കും.