വൈപ്പിൻ: മുനമ്പം-അഴീക്കോട് ഫെറിയിലെ ബോട്ട് സർവീസ് ഇന്നലെ മുതൽ നിലച്ചു. ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായാണ് സർവീസ് നിർത്തിവച്ചത്. മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തിവച്ചതിനാൽ യാത്രക്കാർ ദുരിതത്തിലായി.
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിൽ ജങ്കാർ സർവ്വീസാണ് ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ജങ്കാർ കെട്ടുന്ന കോൺക്രീറ്റ് തൂൺ ഇളകിയതിനാൽ ഒരു വർഷം മുമ്പാണ് ജങ്കാർ സർവീസ് നിലച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പകരം ബോട്ട് സർവീസ് ഏർപ്പെടുത്തിയതും. ഈ ബോട്ട് സർവീസാണ് ഇപ്പോൾ നിർത്തിവച്ചിരിക്കുന്നത്.