pv-anvar

കൊച്ചി : പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കാൻ ഒരാഴ്ച കൂടി ഹൈക്കോടതി അനുവദിച്ചു. യന്ത്രം ഉപയോഗിക്കാൻ കഴിയാത്തതിനാൽ കൂടുതൽ സമയം വേണമെന്ന ഹർജിക്കാരനായ അബ്ദുൽ ലത്തീഫിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുവദിച്ചു.

തടയണ പൊളിക്കാൻ ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. അനധികൃത തടയണയിൽ വെള്ളം കെട്ടി നിറുത്തുന്നത് മഴക്കാലത്ത് ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്ന് ജിയോളജിസ്റ്റ് ഉൾപ്പെടെ നൽകിയ റിപ്പോർട്ട് പരിഗണിച്ച് തുറന്നു വിടാൻ ഹൈക്കോടതി ഏപ്രിൽ പത്തിന് ഉത്തരവിട്ടിരുന്നു. മേയ് 30 നകം വെള്ളം പൂർണമായും ഒഴുക്കിവിട്ട് തടയണ പൊളിക്കാനായിരുന്നു നിർദേശം.

പൊളിച്ചുമാറ്റൽ എന്ന് തീർക്കാമെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. ഒരാഴ്ച ആവശ്യപ്പെട്ടപ്പോഴാണ് സമയം അനുവദിച്ചത്.