kerala-police

ആലുവ: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെയുള്ള വ്യാജരേഖക്കേസുമായി ബന്ധപ്പെട്ട് വൈദികരായ പോൾ തേലക്കാട്, ടോണി കല്ലൂക്കാരൻ എന്നിവർ അന്വേഷണസംഘം മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി.

ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്തത്. ഒന്നാം പ്രതി ഫാ. പോൾ തേലക്കാടും നാലാം പ്രതി ടോണി കല്ലൂക്കാരനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.

അഭിഭാഷകർക്കൊപ്പമാണ് വൈദികരെത്തിയത്. വരുംദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരും. ശാരീരികമായോ മാനസികമായോ പീഡിപ്പിക്കാൻ പാടില്ലെന്നും ചോദ്യം ചെയ്യൽ പൂർത്തിയാകും വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശമുണ്ട്. ജൂൺ അഞ്ചുവരെയാണ് ചോദ്യം ചെയ്യലിന് സമയം അനുവദിച്ചിരിക്കുന്നത്.