gvr-devaswom-panthal
ക്ഷേത്രത്തിന് തെക്കു ഭാഗത്ത് ദേവസ്വം സ്ഥിരമായി പന്തൽ നിർമ്മിക്കുന്നതിനോടനുബന്ധിച്ച് നടന്ന ഭൂമി പൂജ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് വിളക്ക് കൊളുത്തുന്നു

ഗുരുവായൂർ: ക്ഷേത്രത്തിന് തെക്കു ഭാഗത്ത് ദേവസ്വം സ്ഥിരമായി പന്തൽ നിർമ്മിക്കുന്നു. വിശേഷ ദിവസങ്ങളിൽ പ്രസാദ ഊട്ടു നടത്തുന്നതിനായി താൽകാലിക പന്തൽ നിർമ്മിക്കുന്നതിന് പരിഹാരമായാണ് സ്ഥിരം സംവിധാനമായി പന്തൽ നിർമ്മിക്കുന്നത്. 18,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 30 ലക്ഷത്തിൽ അധികം രൂപ ചെലവിട്ടാണ് പന്തൽ നിർമ്മിക്കുന്നത്. ആലുവ സ്വദേശി പി.ഡി. സുധീശന്റെ വഴിപാടായാണ് പന്തൽ നിർമ്മാണം. പന്തൽ നിർമ്മാണത്തിന് മുന്നോടിയായി കിഴിയോടം വാസുദേവൻ നമ്പൂതിരി ഭൂമി പൂജ നടത്തി. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, രജി സുധീശൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥൻ, കെ.കെ. രാമചന്ദ്രൻ, എം. വിജയൻ, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ സംസാരിച്ചു.