കൊച്ചി: ജാതിക്കോമരങ്ങൾക്കെതിരെ ചെറായിയിൽ സഹോദരൻ അയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ 102 ാം വാർഷികംഎസ്.എൻ.ഡി.പി യോഗം അയ്യപ്പൻകാവ് ശാഖാമന്ദിരത്തിൽ ആഘോഷിച്ചു. ചതയോപഹാര ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ.പീതാംബരൻ "നവോത്ഥാനം യാഥാർത്ഥ്യമാക്കുന്നതിൽ സഹോദരൻ അയ്യപ്പൻ വഹിച്ച പങ്ക് " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് അഡ്വ.എം.ആർ.ജയപ്രസാദ് അദ്ധ്യക്ഷനായി. സി.ആർ.രതീഷ്‌ബാബു സ്വാഗതവും സി.കെ.സലിംകുമാർ നന്ദിയും പറഞ്ഞു.