ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ എസ്.എസ്.എൽ.സി മുതൽ ഡിഗ്രി തലം വരേയുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും. നാളെ വൈകിട്ട് മൂന്നിന് ലൈബ്രറി ഹാളിലാണ് ക്ലാസ്. കരിയർ കൺസൾട്ടന്റ് പി.എ. സുധീർ ക്ലാസെടുക്കും. പ്രവേശനം സൗജന്യമാണ്. ഫോൺ: 9446417406.