പെരുമ്പാവൂർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സ്‌പെഷ്യൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30ന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ വച്ച് പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ പഠനക്ലാസും നടത്തും. ജില്ലാ ജഡ്ജി ജോഷി ജോൺ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ സി. കെ. സൈദ്മുഹമ്മദാലി അദ്ധ്യക്ഷത വഹിക്കും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ നൽകുന്ന പഠനോപകരണ കിറ്റ് അസോ. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ വിതരണം ചെയ്യും. കോലഞ്ചേരി മെഡിക്കൽ കോളേജ് ഡീ അഡിക്ഷൻ സെന്റർ ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ പഠനക്ലാസ് നയിക്കും. അസോസിയേഷൻ ഭാരവാഹികളായ കെ. പാർത്ഥസാരഥി, പി.കെ. ഹസൻ, കെ.എം. ഉമ്മർ, കെ. റൗഫ്, സോമിൽ ആൻഡ്പ്ലൈവുഡ് അസോസിയേഷൻ പ്രസിഡന്റ് എം.എം. മുജീബ് റഹ്മാൻ, ട്രസ്റ്റ് ഭാരവാഹികളായ പ്രിൻസ് പട്ടാശേരി, ബാവാഹുസൈൻ, കെ. ജയകൃഷ്ണൻ, പ്രിൻസിപ്പൽ ആശസലിം, ഫിസിയോ തെറാപ്പിസ്റ്റ് സുഖപ്രസാദ്, പി.ടി.എ പ്രസിഡന്റ് ബിജു പത്രോസ് എന്നിവർ പ്രസംഗിക്കും.