പെരുമ്പാവൂർ:കുന്നത്തുനാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതും വിധവകളുമായവർക്ക് തയ്യൽ മെഷീൻ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുന്നത്തുനാട് താലൂക്ക് പരിധിയിലെ സ്ഥിരതാമസക്കാരും തയ്യൽ അറിയാവുന്നവരുമായിരിക്കണം. അപേക്ഷ പെരുമ്പാവൂർ കോടതി സമുച്ചയത്തിൽ പ്രവർത്തികുന്ന കുന്നത്തുനാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷകരുടെ മറ്റു ഭൗതിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനുള്ള അധികാരം നിയുക്ത കമ്മിറ്റിക്കായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.