വൈപ്പിൻ: സി ഐ ടി യു 50ാം വാർഷിക പരിപാടികൾക്ക് തുടക്കം കുറിച്ച് വൈപ്പിൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റ പരിസരം മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കി. ശുചീകരണ പരിപാടി സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ എ അലി അക്ബർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി വി പുഷ്‌ക്കരൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി വി ലൂയിസ് , എം ബി ഭർതൃഹരി, എ കെ ശശി, കെ എ സാജിത്ത്, ലിറ്റി വാളൂരാൻ. എം എ പ്രസാദ്, പി ബി സജീവൻ, എം ബി പ്രശോഭ് എന്നിവർ സംസാരിച്ചു.