കൊച്ചി: ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി​ സത്യപ്രതിജ്ഞ ചെയ്തത് ആഘോഷിച്ച് കൊച്ചിയിലെ ബി.ജെ.പി പ്രവർത്തകരും സംഘപരിവാറും. മോഡി സത്യപ്രതിജ്ഞ ചെയ്ത തത്സമയം ബി.ജെ.പി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണം നടത്തി. ആഘോഷങ്ങൾക്ക് ചെണ്ട, വാദ്യമേളങ്ങൾ കൊഴുപ്പേകി ജില്ലാ പ്രസിഡൻറ് .എൻ.കെ.മോഹൻദാസ്, മധ്യമേഖലാ ജനറൽ സെക്രട്ടറി.എൻ.പി.ശങ്കരൻ കുട്ടി, അഡ്വ: കെ.എസ്സു് - ഷൈജു, എൻ.സജികുമാർ, കെ.വിശ്വനാഥൻ, സി.എ.സജീവൻ, എൻ.വി.സുദീപ്, പി.കെ.സുനിൽ, ശ്രീജ തുടങ്ങിയവരും ഒട്ടനവധി പ്രവർത്തകരും പങ്കെടുത്തു.