പനങ്ങാട്:പനങ്ങാട് വി.എച്ച്.എസ്.എസ്, കുമ്പളം പഞ്ചായത്ത്, പ്രാഥമികആരോഗ്യകേന്ദ്രം എന്നിവരുടെ സഹകരണത്തോടെ ലോക പുകയിലവിരുദ്ധദിനാചരണവുംപകർച്ചവ്യാധി പ്രതിരോധബോധവത്ക്കരണവും നടക്കും.ഇന്ന് രാവിലെ 9.30ന് കുമ്പളം തെക്കേ അറ്റത്തുനിന്നും പകർച്ചവ്യാധി പ്രതിരോധ ബോധവത്ക്കരണ റാലിനടക്കും.കുമ്പളം ആർ.പി.എം.എച്ച്.എസ് സ്കൂളിന്റെ 91.4 മീറ്റർ ചുറ്റളവിൽ പുകയില ഉപയോഗം നിരോധിച്ചുകൊണ്ടുള്ള യെല്ലോലൈനുംവരക്കും.പ്രദേശത്തെ പൊതുസ്ഥാപനങ്ങളിലും വീടുകളിലും പകർച്ചവ്യാധി,ലഹരി ബോധവത്ക്കരണ പോസ്റ്ററുകളും സ്റ്റിക്കറുകളും പതിക്കും.പരിപാടികളുടെ ഉദ്ഘാടനം കുമ്പളം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് മിനിപ്രകാശൻ നിർവഹിക്കും.പകർച്ചവ്യാധി ബോധവത്ക്കരണ റാലി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെസിനാ സലാം ഫ്ലാഗ്ഓഫ്‌ ചെയ്യും.