മൂവാറ്റുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ബി.ജെ.പി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പായസം വിതരണം നടത്തി . കച്ചേരിത്താഴത്ത് നടത്തിയ പായസവിതരണം ബി.ജെ.പി കൗൺസിലർ അഡ്വ. പി. പ്രേംചന്ദും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടന്ന പായസവിതരണം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ടി.കെ. രാജനും ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.കെ. രമണൻ, ബിജെപി, സംഘപരിവാർ സംഘടനകളിലെ പ്രവർത്തകർ പങ്കെടുത്തു.