കൊച്ചി: 'ഓണത്തിന് ഒരു മുറം പച്ചക്കറി' ക്കായി ഇക്കൊല്ലം സ്‌കൂൾ വിദ്യാർത്ഥികൾക്ക് 3.5 ലക്ഷം പച്ചക്കറിവിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്യും. 10 രൂപ വിലയുള്ള പായ്ക്കറ്റുകൾ സ്‌കൂൾ തുറന്ന് രണ്ടാഴ്ചക്കുള്ളിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും.

കൃഷിഭവനുകൾ മുഖേന കർഷകർക്കും ഒരു ലക്ഷം വിത്തു പായ്ക്കറ്റുകളും 10 ലക്ഷം തൈകളും നൽകും. വി.എഫ്.പി.സി.കെ, കൃഷി വകുപ്പ് ഫാമുകൾ ചേർന്നാണ് വിത്തുകൾ ഒരുക്കുന്നത്.

3.17 കോടി രൂപ കൃഷി പ്രോത്സാഹിപ്പിക്കാൻ ഇക്കൊല്ലം കൃഷിവകുപ്പ് ജില്ലയിൽ ചെലവാക്കും.

10 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്ന 210 സ്‌കൂളുകൾക്ക് അയ്യായിരം രൂപ വീതം

കൃഷി പ്രോത്സാഹിപ്പിക്കാൻ താത്പര്യമുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കായി 11 ലക്ഷം രൂപയുടെ പദ്ധതി.

അഞ്ച് ഹെക്ടറുള്ള 85 പച്ചക്കറി ക്ലസ്റ്ററുകൾക്ക് 75000 രൂപ വീതം.

ആവശ്യത്തിന് പമ്പ് സെറ്റുകൾ

തരിശുനിലത്തിൽ കൃഷിയിറക്കാൻ ഹെക്ടറിന് 25000 രൂപ വീതം.

മഴമറകൾ, തിരിനന, നഴ്‌സറികൾ എന്നിവ നിർമിക്കുന്നതിനും സഹായം