പിറവം: സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പിറവം മാർക്കറ്റ് ശുചീകരിച്ചു. മാസങ്ങളായി അടിഞ്ഞുകൂടി കിടന്ന മാലിന്യങ്ങൾ പ്രവർത്തകർ നീക്കം ചെയ്തു. കഴുകി വൃത്തിയാക്കുകയും ചെയ്തു.
സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ഹെഡ് ലോഡ് വർക്കേഴ്സ് മേഖല സെക്രട്ടറി ജേക്കബ് പോൾ പതാക ഉയർത്തി. ജില്ലാ ജോ.സെക്രട്ടറി എം.പി.ഉദയൻ ഉദ്ഘാടനം ചെയ്തു. പിറവം സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ പ്രകാശ്, ജേക്കബ് പോൾ, സോമൻ വല്ലയിൽ,എം.കെ.രാജൻ, ഏലിയാമ്മ ഫിലിപ്പ്, കെ.കെ.സുരേഷ്, ടി.എൻ.