library-file
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലെെബ്രറിയുടെ ആബിമുഖ്യത്തിൽ , പായിപ്ര നൂറുൾ ഇസ്ലാം മദ്രസയുടെ സഹകരണത്തോടെ മദ്രസ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ലെെബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ സംസാരിക്കുന്നു. വി. പി.ആർ. കർത്താ, സി.കെ.ഉണ്ണി, കെ.എസ്. റഷീദ്, എം.കെ.ജോർജ്ജ്,കെ. പുരുഷോത്തമൻ, പായിപ്ര കൃഷ്ണൻ, ടി.എം. മുഹമ്മദ് എന്നിവർ സമീപം

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ , പായിപ്ര നൂറുൾ ഇസ്ലാം മദ്രസയുടെ സഹകരണത്തോടെ മദ്രസ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം വി.പി.ആർ. കർത്ത ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് എം.കെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഇമാം അജ്മൽ സഖാഫി മസജിദന്നൂർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ ഇഫ്താർ സന്ദേശം നൽകി , പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എസ്. റഷീദ് അനുഗ്രഹ പ്രഭാഷണം നടത്തി. സഹകരണ ബാങ്ക് വെെസ് പ്രസിഡന്റ് വി.എസ്. മുരളി, ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ.ഉണ്ണി, മദ്രസ പ്രസിഡന്റ് ടി.എം. മുഹമ്മദ്, സെക്രട്ടറി ടി.എം.ഷെബീർ, അജാസ് പായിപ്ര, ലത്തീഫ് പറക്കുന്നത്, അസിസ്റ്റന്റ് ഇമാം ജമാൽ ബാഖവി, സലാംകുളക്കാടൻകുഴി , സഹകരണ ബാങ്ക് ഡയറക്ടർമാരായ കെ.എസ്. രങ്കേഷ്, പി. എ. മെെതീൻ , അനിൽകുമാർ പി.ഡി, പി.എ. ബിജു, ലെെബ്രേറിയൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.