കോതമംഗലം: ശ്രീരാമവിലാസം ചവളർ സൊസൈറ്റി പിണ്ടിമന, വരപ്പെട്ടി ശാഖകളിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും നാളെ നടക്കും. പിണ്ടിമന ശാഖയിൽ രാവിലെ 10ന് ശാഖാ പ്രസിഡന്റ് കെ.എസ് ഗിരീഷിന്റെ അദ്ധ്യക്ഷതയിൽ കാളിയത്ത് മോഹനന്റെ വസതിയിൽ വച്ച് നടക്കുന്ന സമ്മേളനം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗം ഷൈമോൾബേബി ഉദ്ഘാടനം ചെയ്യും.വാരപ്പെട്ടി ശാഖയിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ശാഖാ പ്രസിഡന്റ് സി.ഐ.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കോമരത്തുവിള തങ്കമ്മയുടെ വസതിയിൽ നടക്കുന്ന സമ്മേളനം യൂണിയൻ സെക്രട്ടറി പി.കെ. അനിൽ ഉദ്ഘാടനം ചെയ്യും.