ravicredai
രവി ജേക്കബ് (പ്രസിഡന്റ്)

കൊച്ചി : റിയൽ എസ്റ്റേറ്റ് സംരംഭകരുടെ സംഘടനയായ ക്രെഡായ് കൊച്ചിയുടെ ഭാരവാഹികൾ ചുമതലയേറ്റു. ചടങ്ങിൽ ക്രെഡായ് ദേശീയ വൈസ് പ്രസിഡന്റ് ആർ. നാഗരാജ് റെഢി മുഖ്യാതിഥിയായിരുന്നു.

പ്രസിഡന്റായി ട്രൈൻ ഹോൾഡിംഗ്സ് ചെയർമാൻ രവി ജേക്കബ്, സെക്രട്ടറിയായി പ്രൈം മെറിഡിയൻ ഇൻഫ്രാസ്ട്രക്ചർ മാനേജിംഗ് ഡയറക്ടർ ടി.എൻ. രവിശങ്കർ, ട്രഷററായി ട്രിനിറ്റി ആർക്കേഡ് ഡയറക്ടർ റോയ് ജോസഫ്, ജോയിന്റ് സെക്രട്ടറിയായി ഇംപീരിയൽ ഹോംസ് ഡയറക്ടർ പി. എഡ്വേർഡ് ജോർജ് എന്നിവരാണ് ചുമതലയേറ്റത്.