കൊച്ചി : കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ 'ശരണാലയങ്ങളിൽ ഗ്രന്ഥാലയം' പദ്ധതിയിൽ ഒമ്പതാമത്തെ ഗ്രന്ഥശാല കമ്മട്ടിപ്പാടം ശാന്തിഭവനിൽ സമർപ്പിച്ചു. സമിതി പ്രസിഡന്റ് ഇ.എൻ.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.എൻ. വിശ്വംഭരൻ ഉദ്ഘാടനം നിർവഹിച്ചു. ഇ.എം.ഹരിദാസ്, എ.ബി. സാബു, എം.പി. ശശികുമാർ എന്നിവർ സംസാരിച്ചു.
കമ്മട്ടിപ്പാടത്തെ ശാന്തിഭവനിൽ പുസ്തകം സൂക്ഷിക്കാൻ അലമാരയും പുസ്തകങ്ങളും സാക്ഷരതാ മിഷൻ മുൻ അദ്ധ്യക്ഷൻ ഗോപിനാഥ് പനങ്ങാട് ശാന്തിഭവൻ ചെയർപേഴ്‌സൺ ബീന സെബാസ്റ്റ്യന് നൽകി.