കൊച്ചി : സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച ശ്രീനാരായണ സേവാ സംഘത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷിക്കാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഒരു വർഷം നീളുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുക.
സമൂഹത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിടുന്ന കർമ്മപദ്ധതികൾ ആവിഷ്കരിക്കും. ജൂലായിൽ വിപുലമായ സ്വാഗതസംഘം രൂപീകരിക്കും. യോഗത്തിൽ പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. രാജൻ, ട്രഷറർ ഡോ.ടി.എൻ. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.