കൊച്ചി : കുടുംബി സേവാസംഘത്തിന്റെ വിദ്യാഭ്യാസ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. പത്തിൽ എ പ്ളസ് ഗ്രേഡ് ലഭിച്ചവർക്കും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

പ്ളസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവർക്കും എം.ബി.ബി.എസ്, എൻജിനീയറിംഗ് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർക്കും സർവകാലാശാല റാങ്ക് ജേതാക്കൾക്കും പുരസ്കാരം നൽകും. കലാ കായിക രംഗങ്ങളിൽ അവാർഡുകൾ നേടിയവർക്കും സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഏറ്റവുമധികം മാർക്ക് വാങ്ങിയവർക്കും കുടുംബി എൻജിനീയേഴ്സ് ഫോറം പ്രത്യേക പുരസ്കാരങ്ങൾ നൽകും.

സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ, മേൽവിലാസം എന്നിവ സഹിതം അപേക്ഷകൾ ജൂൺ 30 നകം ജനറൽ സെക്രട്ടറി, കുടുംബി സേവാസംഘം, ടൗൺഹാൾ ക്രോസ് റോഡ്, കൊച്ചി - 18 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.