lahari-virudha-camp
ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സ്‌പെഷ്യൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽലഹരിവിരുദ്ധക്യാമ്പ് ജില്ലാ ജഡ്ജ് ജോഷിജോൺ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ:ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സ്‌പെഷ്യൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പും നടത്തി. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ .സൈദ് മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ജഡ്ജ് ജോഷി ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഠനോപകരണ കിറ്റിന്റെ വിതരണവും അദ്ദേഹം നിർവഹിച്ചു. കൗൺസിലിംഗ് രംഗത്ത് ഇരുപത്തഞ്ചു വർഷം പൂർത്തിയാക്കിയ ഫ്രാൻസിസ് മൂത്തേടനെയും ജീവകാരുണ്യ പ്രവർത്തന രംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി ജയ് പാലിനേയും യോഗം ആദരിച്ചു.കോലഞ്ചേരി ഡി അഡിക്ഷൻ സെന്റർ പ്രൊജക്റ്റ് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. ഹോട്ടൽആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി .എ.ജയപാൽ , അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ പാർത്ഥസാരഥി, പെരുമ്പാവൂർ യൂണിറ്റ് സെക്രട്ടറി കെ എം ഉമ്മർ, ട്രസ്റ്റ് ഭാരവാഹികളായ കെ ജയകൃഷ്ണൻ, ഡോക്ടർ ജോൺ ജോസഫ്, കെ എം നാസർ, പ്രിൻസിപ്പൽ ആശ സലിം, സുഖപ്രസാദ്, ബിജു പത്രോസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ മാളിയേക്കൽ, ട്രസ്റ്റ് സെക്രട്ടറി എം എസ്. സുരേഷ് ,വൈസ് പ്രസിഡന്റ് ബാവ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.