murchamt
വ്യാപാരി വ്യവസായി തുറവൂർ യൂണിറ്റ് വാർഷികംജില്ലാ സെക്രട്ടറി സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു.


അങ്കമാലി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുറവൂർ യൂണിറ്റ് സമ്മേളനം എസ്.എൻ.ഡി.പി ഹാളിൽ വച്ച് ജില്ലാ സെക്രട്ടറി സി.പി തരിയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ജോജി പീറ്റർ ഭരണ സമിതി അംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്റ് പി.കെ അശോകൻ, സെക്രട്ടറി ലിക് സൺ ജോർജ്ജ്, ട്രഷറർ എ.പി ബെന്നി,ജോ. സെക്രട്ടറി ഇ.എ ഷിജൻ,അഗസ്റ്റിൻ പുന്നശ്ശേരി, വി.ആർ പ്രയദർശൻ എന്നിവർ സംസാച്ചു.2019-21 വർഷത്തെ യൂണിറ്റ് ഭാരവാഹികളായി ഏല്യാസ് താടിക്കാരൻ(പ്രസിഡന്റ്), പി.കെ അശോകൻ (വൈസ് പ്രസിഡന്റ്), സാബു ജോസ് (സെക്രട്ടറി), ജോണി വടക്കുംഞ്ചേരി (ജോ. സെക്രട്ടറി), ലിക്സൺ ജോർജ്ജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.