അങ്കമാലി.എം.എസ്. വേലായുധൻ അങ്കമാലി രചിച്ച തീരം തേടുന്ന ജന്മങ്ങൾ എന്ന നോവൽ പ്രകാശനം ചെയ്തു. റോജി എം. ജോൺ എം. എൽ. എ ആദ്യപ്രതി കവി ഡോ.സുരേഷ് മൂക്കന്നൂരിന് നൽകി പ്രകാശനം ചെയ്യ്തു. ബ്ലോക്ക് പഞ്ചായത്ത് റൈറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ എം. എ ഗ്രേസി മുഖ്യാതിഥിയായി.