അങ്കമാലി :നഗരസഭയിലെ അങ്ങാടിക്കടവ് നാലാം വാർഡിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.
ആരോഗ്യ കാര്യ അദ്ധ്യക്ഷ പുഷ്പമോഹൻ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ ബിനു.ബി.അയ്യമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അജന്ത ക്ലബ് സെക്രട്ടറി കെ. ഡി. റോയി, യോഹന്നാൻ.വി.കൂരൻ തൊഴിലുറപ്പ് മേറ്റ് മിനി ആന്റു എന്നിവർ സംസാരിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഫോട്ടൊ .അങ്കമാലി നഗരസഭ നാലാം വാർഡിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പുഷ്പമോഹൻ ഉദ്ഘാടനം ചെയ്യുന്നു.