കാലടി: ടൗണിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കുണ്ടും കുഴിയും നിറഞ്ഞതിനാൽ വാഹനങ്ങൾളും യാത്രക്കാരും ദുരിതത്തിൽ. മഴ പെയുന്നതോടെ കുഴികളിൽ വെള്ളം നിറയുകയും യാത്രക്കാർകുഴികളിൽ വീണ് പരിക്കേൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. ബസ് ജീവനക്കാർ ഗ്രാമപഞ്ചയത്ത് അധികൃതരോടും, മെമ്പർമാരോടും പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. മൂന്ന് വർഷങ്ങൾക്ക് മുൻപ് നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് ബസ് സ്റ്റാൻഡ് ടാർ ചെയ്തത്. പക്ഷേ അതിന്റെ കാലാവധിയും കഴിഞ്ഞു. സ്കൂൾ തുറക്കുന്നതോടെ നൂറ് കണക്കിന് വിദ്യാർത്ഥികൾ വന്ന് പോകുന്ന സ്റ്റാൻഡിൽ കുഴികൾ നികത്തി ടാർ ചെയ്യണമെന്ന ആവശ്യം ശക്തമായി.ഇതിനിടെ കെഎസ്.ആർ ടി സി ബസുകളും സ്റ്റാൻഡിൽ കയറുന്നതോടെ വലിയ തിരക്കാണ് സ്റ്റാൻഡിൽ അനുഭവപ്പെടുന്നത്.ഇതിനിടെ മിഡിയൻ കെട്ടി തിരിച്ചത് മറ്റൊരു തലവേദനയായെന്ന് ബസ് ജീവനക്കാരും ഉടമകളും പരാതിപ്പെട്ടു
പല തവണ യാത്രക്കാരും ബസ് ജീവനക്കാരും പഞ്ചായത്ത് മെമ്പറിനോടും മറ്റ് അധികാരികളോടും പരാതിഅറിയിച്ചെങ്കിലുംഅരുംതന്നെ നടപടിയെടുക്കാൻ തയ്യാഥായില്ല. മിഡിയൻ കെട്ടി തിരിച്ചത് മറ്റൊരു തലവേദനയായെന്ന് ബസ് ജീവനക്കാരും ഉടമകളും പരാതിപ്പെട്ടു