കൊച്ചി : നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരമേറ്റതിൽ സന്തോഷം പ്രകടിപ്പിച്ച് ബി.ഡി.ജെ.എസ് വൈറ്റില ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്രയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വൈറ്റില ഏരിയാ സെക്രട്ടറി സമോദ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി. സതീശൻ, ടി.എം. രഘുവരൻ, ബിജു മാധവൻ, പി.ആർ. ഓമനക്കുട്ടൻ, വിനോദ്കുമാർ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.