കൊച്ചി: വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് വകുപ്പും കൊച്ചി കോർപ്പറേഷനും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫ്ലാഗ് ഒഫ് ചെയ്തു. എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്, സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾ, എറണാകുളം റോളർ സ്കേറ്റിംഗ് ക്ലബ് അസോസിയേഷൻ കുട്ടികൾ എന്നിവർ പങ്കെടുത്തു.
പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു. എൻ.എച്ച്.എസ്.എസ് ആലുവയിലെ അഞ്ജന സജയൻ ഒന്നാം സ്ഥാനവും വി.വി.വി.എച്ച്.എസ് എസിലെ അഞ്ജലിൻ ജോയ്സ് രണ്ടാംസ്ഥാനവും സെന്റ് ജോൺസ് സ്കൂളിലെ നവനീത് കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എറണാകുളം ടൗൺഹാളിൽ വച്ച് നടന്ന പരിപാടിയിൽ ജോയിൻറ് എക്സൈസ് കമ്മീഷണർ എൻ എസ് സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ചന്ദ്രപാലൻ, അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി എ അശോക കുമാർ, കെ എസ് ഇ എസ് എ പ്രസിഡന്റ് കെ കെ രമേശൻ, സെക്രട്ടറി ടി പി സജീവ് കുമാർ, വിമുക്തി എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ ബി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.