bank-loan
മൂവാറ്റുപുഴ കാർഷീക സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ കുടുംബാഗങ്ങൾ ബാങ്കിനു മുന്നിൽ നടത്തിയ അനിശ്ചിതകാല സമരം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക ഗ്രാമവികസന ബാങ്കിന് മുമ്പിൽവായ്പാ തട്ടിപ്പിന് ഇരയായ 22 കുടുംബങ്ങൾ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരത്തെതുടർന്ന് മൂവാറ്റുപുഴ ഡി.വൈ.എസ്.പി. സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബാങ്കിനെതിരെ ക്രിമിനൽ കേസെടുത്ത് നടപടിയുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു. സമരം താൽക്കാലികമായി നിർത്തിവച്ചു . ബാങ്ക് പ്രസിഡന്റും ജീവനക്കാരും ചേർന്ന് തട്ടിയെടുത്ത ഒരു കോടിയോളം രൂപ എത്രയും വേഗം അടച്ച് ആധാരം തിരിച്ചേൽപ്പിച്ച് പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കിൽ ബാങ്ക് പ്രസിഡന്റ് എ. മുഹമ്മദ് ബഷീറിന്റെ വീട്ടുപടിക്കൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി.