പറവൂർ : പുതിയ അധ്യായന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സ്കൂൾ മുറ്റത്ത് നഗരസഭ കൊണ്ട് വന്നിട്ട കോൺഗ്രീറ്റ് അവശിഷ്ടങ്ങൾ കുന്ന്കൂടി കിടക്കുന്നു. പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്താണ് ഈ കാഴ്ച. കുട്ടികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനു പകരം ഉള്ള സൗകര്യങ്ങൾ കൂടി ശരിയായി ഉപയോഗിക്കാത്ത കാഴ്ചയാണ് കാണുന്നത്. മാസങ്ങൾക്കു മുമ്പ് പൊതുനിരത്തിലെ കാനകൾ പുതുക്കി പണിതതിന്റെ അവശിഷ്ടങ്ങളാണ് സ്കൂൾ മുറ്റത്ത് നഗരസഭ കൊണ്ടുവന്ന് കൂട്ടിയിട്ടത്. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി പെയിന്റിംഗ് ഉൾപ്പെടെ അറ്റകുറ്റപണികൾ നടത്തിയെങ്കിലും മുറ്റത്തെ തടസം നീക്കാൻ കഴിഞ്ഞിട്ടില്ല. വലിയ സ്ലാബുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ മാറ്റിയിടാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സ്കൂൾ അധികൃതർ.