asupathriyilekku-maati-
ചന്ദ്രൻകുട്ടി ആശുപത്രിയിലേയ്ക്ക് മാറ്റുന്നു.

പറവൂർ : കടത്തിണ്ണയിൽ അവശനായി കിടന്ന നന്ത്യാട്ടുകുന്നം ചുള്ളിക്കാട്ട് ചന്ദ്രൻകുട്ടി (53)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ഇല്ലാത്ത അവസ്ഥയിലായിരുന്നു ചന്ദ്രൻകുട്ടി. ഇയാൾക്കു കുടിക്കാൻ വെള്ളം നൽകിയശേഷം അഴുക്കുപുരണ്ട വസ്ത്രങ്ങൾ മാറ്റി വൃത്തിയാക്കി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിവാഹിതനായ ചന്ദ്രൻകുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല. നഗരസഭാ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, കൗൺസിലർമാരായ ഡെന്നി തോമസ്, ഷീബ പ്രതാപൻ, ഹെൽപ് ഫോർ ഹെൽപ്‌ലെസ് സെക്രട്ടറി ജോസഫ് പടയാട്ടി എന്നിവരാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ പിന്നീട് കൊടുങ്ങല്ലൂർ പുല്ലൂറ്റിൽ പ്രവർത്തിക്കുന്ന വെളിച്ചം അഗതിമന്ദിരം ഏറ്റെടുത്തു.