p-thilothaman
വേങ്ങൂരിലെ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം പി.തിലോത്തമൻ നിർവഹിക്കുന്നു

പെരുമ്പാവൂർ:വേങ്ങൂർ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സപ്ലെകൊ വക മാവേലി സ്റ്റോർ ഇനി മുതൽ മാവേലി സൂപ്പർ സ്റ്റോറായി.ഇന്നലെ രാവിലെ 11 ന് ഭക്ഷ്യ സുരക്ഷ വകുപ്പ് മന്ത്രി പി.തിലോത്തമൻ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു,വേങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എ ഷാജി,വൈസ് പ്രസിഡന്റ് പ്രീതിബിജു,അഡ്വ:കെ പി റെജിമോൻ,ബീന പൗലോസ് എന്നിവർ പങ്കെടുത്തു.