dyfi
പഞ്ചായത്തിലെ ഏറ്റവും മുതിർന്ന തൊഴിലുറപ്പ് തൊഴിലാളി ഏലിക്കുട്ടി ജോസഫിനെ പി.ബി.രതീഷ് അവാർഡ് നൽകി ആദരിക്കുന്നു. സജിഏലിയാസ്, സാബു ജോസഫ് ചാലിൽ, സി.ആർ. ജനാർദ്ദനൻ, സി.ആർ. രാജൻ എന്നിവർ സമീപം

മുവാറ്റുപുഴ : ഡി വൈ എഫ് ഐആരക്കുഴ മേഖല കമ്മിറ്റി പ്രതിഭാസംഗമം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജസ്റ്റിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചു ബോബി നരിമറ്റം മുഖ്യ പ്രഭാഷണം നടത്തി.ആരക്കുഴ പഞ്ചായത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ആരക്കുഴ സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂൾ, ആരക്കുഴ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂൾ ,മേമടങ്ങ് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌ക്കൂൾ എന്നീ സ്ക്കൂളുകളേയും പഞ്ചായത്തിലെ ഏറ്റവും മുതിർന്ന തൊഴിലുറപ്പ് തൊഴിലാളി ഏലിക്കുട്ടി ജോസഫ്, മികച്ച ആശ വർക്കർ ലത സജീവൻ ,ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജയലക്ഷ്മി ടി. എ , നിമ ജയ്മോൻ, സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അജുൽ സന്തോഷ്, വിവിധ സ്കോളർഷിപ്പ് നേടിയ സെബിൻ സാലു,ഐജിൻ കെ ഐപ്പ് ,മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് അസ്മിത അജീഷ്,എന്നിവരേയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയുമാണ് അനുമോദിച്ചത്.