പെരുമ്പാവൂർ: പുകയില വിരുദ്ധ നാടിനായി കൈകോർക്കാമെന്ന പ്രതിജ്ഞയോടെ നമ്മൾ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഡോൺ ബോസ്‌കോ കിസ്മത്തിന്റെയും ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സാൻജോ ആശുപത്രിക്ക് പിറകുവശത്തുള്ള നമ്മൾ ഓഫീസിൽ നടന്ന യോഗം മുനിസിപ്പൽ ചെയർപെഴ്‌സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിസ്മത്ത് ജില്ലാ ഡയറക്ടർ ഫാ. വി.ജെ ജെൻസെന്റെ അദ്ധ്യക്ഷത വഹിച്ചു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പോൾ തോമസ് ജോൺ ലഹരി വിരുദ്ധ ക്‌ളാസ് നയിച്ചു. നമ്മൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ യാസർ യാച്ചു, കൗൺസിലർ സുലേഖ ഗോപാലകൃഷ്ണൻ, പെരുമ്പാവൂർ മെർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ അബ്ദുള്ള, സാമൂഹ്യ പ്രവർത്തക ലൈല റഷീദ്, കിസ്മത്ത് ജില്ലാ കോർഡിനേറ്റർ അനഘ വേണുഗോപാൽ, ജമാഅത്തെ ഇസ്ലാമി നേതാവ് കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു